സ്വന്തം ലേഖകന്‍: വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് കരീന പങ്കു വെക്കുന്നത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
കരീനയുടെ ചിത്രം കണ്ട് നിരാശയായിരിക്കുകയാണ് ആരാധകര്‍. താരത്തിന് ഏറെ പ്രായം തോന്നിക്കുന്നവെന്നും ഫോട്ടോ എത്രയും വേഗം ഡെലീറ്റ് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. രൂക്ഷഭാഷയിലുളള വിമര്‍ശനങ്ങളും അക്കൂട്ടത്തിലുണ്ട്. കരീനയ്ക്ക് എന്തോ അസുഖമാണെന്നും ത്വക്ക് രോമാണോയെന്നും വരെ ആരാധകര്‍ സംശയിക്കുന്നുണ്ട്. അതേസമയം പഴയ കരീനയെപ്പോലെ തോന്നുന്നുവെന്നും മെലിഞ്ഞു സുന്ദരിയായിരിക്കുന്നവെന്നും കമന്റുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല