സ്വന്തം ലേഖകൻ: മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ‘അസുരന്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് കേരളത്തില്‍ ഉള്‍പ്പടെ ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകന്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മഞ്ജുവിന്റെ തന്റെ മുന്‍കാല ചിത്രമായ ‘കന്മദ’ത്തിലെ ഭാനുമതി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പും മുഖഭാവവുമാണ് മഞ്ജുവിനു ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ വേഷങ്ങളില്‍ ഒന്നായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത ‘കന്മദ’ത്തിലെ വേഷം. എന്നാല്‍ ഭാനുമതിയില്‍ ഏറെ വ്യത്യസ്ഥയാണ് ‘അസുരനിലെ’ പച്ചൈയമ്മ എന്ന് മഞ്ജു പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്കിയ അഭിമുഖത്തിലാണ് മഞ്ജു ‘അസുരന്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.
“ഈ ചിത്രത്തിലെ എന്റെ ലുക്കിന് ഭാനുമതിയുമായി സാമ്യമുണ്ട് എന്ന് പറയാത്തതായി ആരും തന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം പേര് എന്നോട് പറഞ്ഞിരുന്നു, ‘കന്മദം’ ഓര്‍മ്മ വരുന്നു എന്ന്. ആ വേഷവും, ജോഗ്രഫിയും, സ്കിന്‍ ടോണും ഒക്കെ ആയിരിക്കണം ഭാനുവിനെ ഓര്‍മ്മപ്പെടുത്തിയത്. പക്ഷേ ഭാനുമതിയെപ്പോലെയാണ് പച്ചൈയമ്മ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാനുവിന് ഒരു ഫയര്‍ ഉണ്ടായിരുന്നു, പക്ഷേ പച്ചൈയമ്മയ്ക്ക് വേറെ തന്നെ ഒരു ഫയര്‍ ആണുള്ളത്,” മഞ്ജു വാര്യര്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല