സ്വന്തം ലേഖകൻ: അരാംകോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നു. ഇറാന് സാമ്പത്തിക സഹായം നല്‍കുന്നു എന്ന പേരില്‍ സൗദി ഖത്തറിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഖത്തര്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതും ഇപ്പോഴും തുടരുകയാണെന്നാണ് സൗദി വിദേശകാര്യസഹമന്ത്രി അബെല്‍ അല്‍ ജുബൈര്‍ ആരോപിക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമര്‍ശം.
2014 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ഖത്തര്‍ പാലിക്കുന്നില്ലെന്നും ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ല്‍ ഖത്തറുമായുള്ള എല്ലാ വാണിജ്യ കരാറുകളും നിര്‍ത്തലാക്കിയിരുന്നു.
അന്ന് ഖത്തറിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു. ഇറാന് നല്‍കുന്ന സഹായ സഹകരണം ഒഴിവാക്കാനും മുസ്ലിം ബ്രദര്‍ഹുഡിന്റെ ചാനലെന്ന് പറയപ്പെടുന്ന ഖത്താരി അല്‍ ജസീര ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിര്‍ത്തലാക്കാനും ആയിരുന്നു ഇവരുടെ നിര്‍ദേശം എന്നാല്‍ തങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ട എന്നു പറഞ്ഞ് ഖത്തര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു.
അരാംകോ പ്രശ്നത്തിന് സമാധാന പരമായ ഒരു പരിഹാരമാണ് വേണ്ടതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍. യു.എന്‍ സമ്മേളനത്തിലാണ് അദ്ദേഹം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. . ഇറനും മേഖലയിലെ രാജ്യങ്ങളും അമേരിക്കയും തമ്മിലൊരു ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ ധൈര്യം ആവശ്യമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം സമാധാന ചര്‍ച്ചകള്‍ക്കായുള്ള തന്‍റെ ശ്രമം തുടരുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി. 74 മത് യുണൈറ്റഡ് നേഷന്‍സ് സമ്മേളനം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല