ചികിത്സയ്ക്കായ് മണിക്കൂറുകളോളം ആശുപത്രികള്‍ക്ക് മുന്‍പില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ബ്രിട്ടനിലെ രോഗികള്ക്കുള്ളത്. നാല് മണിക്കൂറിലേറെ എ ആന്‍ഡ് ഇയ്ക്ക് മുന്‍പില്‍ ചികിത്സയ്ക്കായ് കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണത്തില്‍ ഈയടുത്ത കാലങ്ങളില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ഹെല്‍ത്ത് ഡിപാര്‍ട്ടുമെന്റ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 165279 ആളുകള്‍ക്കാണ് നാല് മണിക്കൂറിലേറെ എ ആന്‍ഡ് എയ്ക്ക് മുന്‍പില്‍ കാത്തിരിക്കേണ്ടി വന്നത് എന്നാണ്.
മുന്‍പ് രോഗികളുടെ വെയിറ്റിംഗ് ടൈമിനു പരിധി നിശ്ചയിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ പ്രമുഖ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇത് കാലയളവിനെ വെച്ച് നോക്കുമ്പോള്‍ വെയിറ്റിംഗ് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. ആദ്യത്തെ മൂന്നു മാസങ്ങളെ വെച്ച് നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ 5 .49 മില്യന്‍ ആളുകളാണ് എ ആന്‍ഡ് ഇയില്‍ ചികിത്സ തേടിയിട്ടുള്ളത്.
സര്‍ക്കാരിന്റെ വെയിറ്റിംഗ് ടൈമിനു പരിധി വേണമെന്ന നിര്‍ദേശം പാസാകുകയാണെങ്കില്‍ പല ശസ്ത്ര ക്രിയകളും സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് ട്രസ്റ്റുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 98 .43 ശതമാനം രോഗികളും എ ആന്‍ഡ് ഇയില്‍ നാല് മണിക്കൂറിനുള്ളില്‍ ചികിത്സ തേടിയപ്പോള്‍ ഇപ്പോഴത് 96 .99 ആയി കുറയുകയാണ് ഉണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല