1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: എണ്ണ ഭീമനായ അരാംകോക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തോടെ സൌദി അറേബ്യ ഉത്പാദനം പകുതിയായി കുറച്ചു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കൂടിയേക്കും. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ലോക രാജ്യങ്ങള്‍ രംഗത്ത് വരണമെന്നും സൌദി ഭരണാധികാരികളുമായുള്ള സംഭാഷണത്തിന് ശേഷം അമേരിക്ക പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റാണ് കഴിഞ്ഞ ദിവസം ആക്രമണത്തിന് വിധേയമായത്. സൌദിയിലെ അബ്‌ഖൈഖിലെ പ്ലാന്റിന് പുറമ ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ പതിച്ചു. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെയാണ് ആഗോള വിപണയിലേക്ക് സൌദിയുടെ സംഭാവന. ഇത് നടത്തുന്ന അബ്‌ഖൈഖ് പ്ലാന്റില്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ 5.7 ദശലക്ഷം ബാരലാണ് വിതരണത്തിലെ കുറവ്. അതായത് പകുതിയോളം ഉത്പാദനമാണ് സൌദി അറേബ്യ കുറച്ചത്.

ആക്രമണം നടന്ന അബ്‌ഖൈഖ് പ്ലാന്റ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇത് എത്ര സമയം അടച്ചിടുമെന്നതും ഉത്പാദനം പൂര്‍ണ തോതിലാകാന്‍ എത്ര സമയം എടുക്കുമെന്നതിനേയും ആശ്രയിച്ചിരിക്കും എണ്ണ വില. ഏറ്റവും കുറഞ്ഞത് അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില ഉയരുമെന്നാണ് ആഗോള സാന്പത്തിക മാധ്യമങ്ങളും വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നത്.

അബ്‌ഖൈഖിലെ പ്ലാന്റ് ലോകത്തെ ഏറ്റവും വലിയ സംസ്‌കരണ പ്ലാന്റാണ്. നാശനഷ്ടം കണക്കാക്കി പരിശോധന പൂര്‍ത്തിയാക്കിയാകും പ്ലാന്റ് തുറക്കുക. അബ്‌ഖൈഖിലെ പ്ലാന്റ് ലോകത്തെ ഏറ്റവും വലിയ സംസ്‌കരണ പ്ലാന്റാണ്. നാശനഷ്ടം കണക്കാക്കി പരിശോധന പൂര്‍ത്തിയാക്കിയാകും പ്ലാന്റ് തുറക്കുക. തുറക്കുന്ന സമയത്തിനെ ആശ്രയിച്ചിരിക്കും എണ്ണവില എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.