സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ സൗദിയിലെ വിമാനതാവളങ്ങള്‍ ഒരുങ്ങികഴിഞ്ഞു. വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി വിവിധ അതോറിറ്റികള്‍ക്ക് കീഴില്‍ വിമാനതാവളങ്ങളില്‍ പ്രത്യേക ബൂത്തുകളൊരുക്കിയിട്ടുണ്ട്.
സൗദിയില്‍ ടൂറിസ്റ്റ് വിസ സമ്പ്രദായം ഉദാരമാക്കിയ പശ്ചാതലത്തിലാണ് നടപടി. ജിദ്ദ, റിയാദ്, ദമ്മാം, മദീന തുടങ്ങി നാല് വിമാനതാവളങ്ങളാണ് പ്രത്യേക ഒരുക്കങ്ങളോടെ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സൗദി കമ്മീഷന് ഫോര്‍ നാഷണല്‍ ഹരിറ്റേജ് എന്നിവക്ക് കീഴില്‍ പ്രത്യേകം പ്രത്യേകം ബൂത്തുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ടൂറിസ്റ്റുകള്‍ രാജ്യതെത്തി തുടങ്ങിയിരുന്നു.
ഇലക്ട്രോണിക് സേവനങ്ങള്‍, വിവിധ ഭാഷകളിലുള്ള സൈന്‍ ബോഡുകള്‍, ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്കും, ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ്, ജി.സി.സി പൗരന്മാര് തുടങ്ങിയവര്‍ക്കുമുള്ള പ്രത്യേകം വരികള്‍, ആഗമന ടെര്‍മിനലുകളില്‍ ഇന്റര്‍നെറ്റ് സേവനം തുടങ്ങി നിരവധിയാണ് ക്രമീകരണങ്ങള്‍.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി 14 രാജ്യങ്ങളില്‍ പ്രൊമോഷന് കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. നിലവില്‍ 49 രാജ്യങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പിലാക്കിയതെങ്കിലും, ഡിസംബറോടെ ഇന്ത്യയടക്കമുള്ള മുഴുവന്‍ രാജ്യങ്ങള്‍ക്കും ഈ സേവനം ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല