1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2019

 

സ്വന്തം ലേഖകൻ: സംഗീത പരിപാടിക്കിടെ വിവാഹാഭ്യർത്ഥന നടത്തി കന്നട യുവഗായകൻ ചന്ദൻ ഷെട്ടി. ബിഗ്ബോസ് പരിപാടിയിലെ മുൻ താരമായ ചന്ദൻ, സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹഭ്യർത്ഥന നടത്തിയത്. സിനിമാ സ്റ്റൈലിൽ നിവേദിതയ്ക്ക് മുന്നിൽ മുട്ടുകുത്തിയായിരുന്നു അഭ്യർത്ഥന. വേദിയിൽ അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ നിവേദിത ഒരുനിമിഷം അമ്പരന്നു പോയെങ്കിലും പിന്നീട് വിവാഹാഭ്യർത്ഥന സ്വീകരിക്കുകയായിരുന്നു. തന്റെ മനസിലും ഈ ആഗ്രഹം ഉണ്ടായിരുന്നതായി താരം വെളിപ്പെടുത്തി.

വിവാഹം ഉടൻ ഉണ്ടാകുമെന്ന് പറഞ്ഞതിനു ശേഷം പ്രേക്ഷകരുടെ അനുഗ്രഹം തേടിയാണ് ഇരുവരും വേദി വിട്ടത്. അപ്രതീക്ഷിതവും അപൂർവ്വവുമായ ഈ സംഭവത്തിനു പിന്നാലെ വിവാദങ്ങള്‍ ഉയർന്നിരിക്കുകയാണിപ്പോൾ. ഗായകനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സോമണ്ണ രംഗത്തെത്തി. വിവാഹാഭ്യർത്ഥന നടത്തേണ്ട ഇടമല്ല പൊതുവേദിയെന്നു പറഞ്ഞ മന്ത്രി, പൊലീസിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പൊതുവേദി ദുരുപയോഗം ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുചില പരാതികളും പൊലീസിന് ലഭിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ചന്ദൻ ഷെട്ടി രംഗത്തെത്തി. ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താൻ പൊതുവേദിയിൽ വച്ച് നിവേദിതയോട് വിവാഹാഭ്യർഥന നടത്തിയതെന്ന് ചന്ദൻ പറഞ്ഞു. ഇരുവരും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.