ടെല്‍സ്മോന്‍ ടി തോമസ്
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ 2011 വര്‍ഷത്തെ സമ്മര്‍ ക്യാംപ് ആഗസ്റ്റ് 1ാം തീയതി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ വച്ച് രാവിലെ 9മുതല്‍ വൈകിട്ട് 6മണിവരെ നടത്തുകയുണ്ടായി. നൂറില്‍പരം കുട്ടികള്‍ പങ്കെടുത്ത ക്യാംപില്‍ കുട്ടികള്‍ക്കായി പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, സ്കിറ്റ് പ്രസന്റേഷന്, Debatic, essay writing, memory test, personality development classes തുടങ്ങി ഒട്ടനവധി മത്സരങ്ങളും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
ഒത്തിരി വിജ്ഞാന പ്രദവും, വിനോദകരവുമായ ഒരു ദിവസത്തെ കുടിച്ചേരലിനുശേഷം അടുത്തവര്‍ഷം ക്യാംപ് കൂടുതല്‍ ദിവസങ്ങള്‍ വേണമെന്ന കുട്ടികളുടെ ആവശ്യവുമായി വൈകിട്ട് 6 മണിയോടെ എല്ലാവരും പിരിഞ്ഞു. സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും എല്‍.കെ.സി യുടെ അഭിനന്ദനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല