സ്വന്തം ലേഖകൻ: ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ് അമേരിക്കക്കാരനായ ജോ കൊവാക്സ്. ഭാര്യയായ ആഷ്ലിയുടെ പരിശീലനത്തിന് കീഴിലാണ് കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. വര്‍ഷങ്ങളായി കൊവാക്സിനെ പരിശീലിപ്പിക്കുന്നതും ഭാര്യ തന്നെയാണ്.
ശനിയാഴ്ച ഖത്തറില്‍ വെച്ചു നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. കൊവാക്സിന്റെ രണ്ടാം സ്വര്‍ണ്ണമാണിത്. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സിലാണ് കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. 2016 ലെ ഒളിമ്പിക്സില്‍ വെള്ളിയും നേടി.
അവസാന റൗണ്ടില്‍ കൊവാക്സ് നടത്തിയ പ്രകടനമാണ് സ്വര്‍ണ്ണത്തിലേക്ക് എത്തിച്ചത്. 22.91 മീറ്റര്‍ ആണ് കൊവാക്സ് അവസാന റൗണ്ടില്‍ എറിഞ്ഞിട്ടത്. ഷോട്ട്പുട്ടില്‍ ഒളിമ്പിക് ചാമ്പ്യനായ ക്രൂസറിന്റെ 22.90 എന്ന റെക്കോര്‍ഡിനെ തകര്‍ത്തുകൊണ്ടാണ് കൊവാക്സ് സ്വര്‍ണ്ണം നേടിയത്. മത്സരത്തില്‍ ക്രൗസര്‍ വെള്ളി നേടി.
മാസങ്ങള്‍ക്കുമുമ്പ് ഷോട്ട്പുട്ടില്‍ നിന്ന് വിരമിക്കാനൊരുങ്ങിയ കൊവാക്സിനെ ഭാര്യയായ ആഷ്ലി ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒപ്പം കൊവാക്സിന്റെ പരിശീലന ചുമതല അവർ ഏറ്റെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല