സ്വന്തം ലേഖകന്‍: രജനികാന്ത് ആരാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മസില് പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല