സ്വന്തം ലേഖകന്‍: താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ തുടരവേ കശ്മീരിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് മലാല യൂസഫ് സായി.
ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്, കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണം, കശ്മീരികളുടെ വാക്കുകള്‍ കേള്‍ക്കണം, സുരക്ഷിതമായി അവിടത്തെ കുട്ടികളെ സ്‌കൂളുകളിലേക്ക് പോവാന്‍ സഹായിക്കണം മലാല വ്യത്യസ്ത ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു.
കശ്മീരില്‍, കുട്ടികളടക്കം, ബലം പ്രയോഗിച്ച് അറസ്റ്റിലാക്കപ്പെട്ട 4000 പേരെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ ഞാന്‍ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. കഴിഞ്ഞ നാല്‍പത് ദിവസത്തിലധികമായി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോവാന്‍ കഴിയുന്നില്ല, പെണ്‍കുട്ടികള്‍ വീടുകള്‍ വിട്ട് പുറത്തിറക്കാന്‍ ഭയക്കുന്നുവെന്നും മലാല പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല