1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2019

സ്വന്തം ലേഖകന്‍: ഈ ശരീരത്തില്‍ നിന്ന് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു, പ്രസവിച്ച് 24 മണിക്കൂര്‍ മാത്രം പിന്നിട്ട ശേഷമുള്ള ചിത്രവും ഗര്‍ഭത്തിന്റെ 38ാം ആഴ്ചയിലെ ചിത്രവും ഇന്റസ്റ്റഗ്രാമില്‍ പങ്കുവച്ച് മോഡല്‍. ഓസ്‌ട്രേലിയന്‍ മോഡലായ ഹനാ പോളിടെസ് ആണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രസവശേഷമുള്ള തന്റെ യഥാര്‍ഥ രൂപം കാണിക്കുകയാണ് ഹനാ.

വ്യാഴാഴ്ചയായിരുന്നു 28 കാരിയായ ഹനാ തന്റെ മകന് ജന്മം നല്‍കിയത്. ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും രണ്ടുവശങ്ങളും തുറന്നുകാണിക്കുന്നതായിരുന്നു ഹനയുടെ ചിത്രം. ചിത്രം പങ്കുവച്ചുകൊണ്ട് ഇത് തനിക്ക് അഭിമാനനിമിഷമാണെന്ന് ഹനാ പറഞ്ഞു. ഞാന്‍ വളരെയേറെ ക്ഷീണിതയാണ്, തളര്‍ന്നിരിക്കുന്നു, വിളറിയിരിക്കുന്നു എന്നിരുന്നാലും ഇന്നലെ എനിക്കുണ്ടായ നേട്ടത്തില്‍ അഭിമാനം തോന്നുന്നു.

മനുഷ്യ ശരീരം വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇപ്പോള്‍ എന്റെ ഉദരത്തിനു ചുറ്റുമുള്ള ചര്‍മം വളരെ നേര്‍ത്തു വന്നിരിക്കുന്നു. എനിക്കറിയാം അത് എന്റെ ശരീരം ഒരു മനോഹരമായ ജീവന്‍ സൃഷ്ടിച്ചെടുത്തതിന്റെ ഭാഗമാണെന്ന്. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹനാ പങ്കുവച്ച ചിത്രം അവരിലെ മാതൃത്വത്തെ കൂടുതല്‍ മനോഹരമാക്കുന്നു എന്ന് ചിത്രം കണ്ട് ആരാധകര്‍ കുറിച്ചു. ജോലിയിലേയ്ക്ക് തിരികെ പോകാന്‍ തിടുക്കം കൂട്ടില്ലെന്നും ആറ് ആഴ്ച കഴിയാതെ വ്യായാമം ചെയ്യില്ലെന്നുമാണ് ഹനയുടെ തീരുമാനം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.