സ്വന്തം ലേഖകന്‍: സാഹോയ്ക്കായി തകര്‍ത്തത് 37കാറുകളും അഞ്ചു ട്രക്കുകളും. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലാണ് സാഹോയ്ക്കായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. ബോക്സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്. സാഹോ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
പ്രഭാസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മാത്രം വീഡിയോയ്ക്ക് ഏഴു ലക്ഷത്തിലധികം ലൈക്കും രണ്ടായിരത്തിലധികം കമന്റുമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്. പ്രദര്‍ശനം തുടങ്ങി വെറും പത്തു ദിവസത്തിനുള്ളിലാണ് പ്രഭാസിന്റെ രണ്ടാം ബിഗ് ബജറ്റ് ചിത്രം 400 കോടി ക്ലബില്‍ ഇടംനേടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.
ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് . ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്. നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല