1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2019

സ്വന്തം ലേഖകന്‍: ഗോ എയറിന്റെ കുവൈത്ത്കണ്ണൂര്‍കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈത്തിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും.

ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കുവൈത്തില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്.

കുവൈത്ത്കണ്ണൂര്‍ റൂട്ടിലെ വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് ഞങ്ങളുടെ രാജ്യാന്തര സര്‍വീസിലെ ഏഴാമത്തെ സ്ഥലവും ഗള്‍ഫ് മേഖലയിലെ നാലാമത്തെ സ്ഥലവുമാണെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. കുവൈത്ത്കണ്ണൂര്‍കുവൈത്ത് സെക്ടറിനു വലിയ ആവശ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ത്തന്നെ സമയനിഷ്ഠ, താങ്ങാനാവുന്ന വില, സൗകര്യം എന്നീ ഞങ്ങളുടെ അടിസ്ഥാന ബിസിനസ് തത്വങ്ങളിലൂന്നിയാണ് പുതിയ സംരംഭത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഗോ എയര്‍ നിലവില്‍ ദിവസവും 300 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. ജൂലൈ മാസം 13.26 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌കറ്റ്, ദുബായ്, അബുദാബി, കുവൈത്ത് എന്നിങ്ങനെ ഏഴ് രാജ്യാന്തര സര്‍വീസുകളും അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, പട്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ ആഭ്യന്തര സര്‍വീസുകളും ഗോ എയറിനുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.