ബിനു ജോസ്
സ്വപ്നം കാണാത്തവരായി നമ്മളില്‍ ആരുമുണ്ടാവില്ല.കാണുന്നവര്‍ ആരായാലും സ്വപ്നങ്ങള്‍ക്കെന്നും സ്ഥാനം അറ്റമില്ലാത്ത ആകാശം തന്നെ. ഉപമിച്ചവരൊക്കെ സ്വപ്നത്തെ ഉപമിച്ചത് നീലിമ പുതച്ച ആകാശത്തോടും താരകങ്ങളോടും! അതിരുകളില്ലാത്ത നിലം,അഴുക്കില്ലാത്ത പ്രതലം, അതാണ് സ്വപ്നം . രാജാളി പക്ഷി പോലും അസൂയപ്പെടും, അതിന്റെ ചിറകുകള് കരഗതമാക്കാന്‍ .സ്വപനങ്ങളെ സ്വര്‍ഗ്ഗരാജകുമാരികളെന്നു പാടിയ കവിയായിരിക്കണം ഒരു പക്ഷെ സ്വപ്നത്തെ അതിന്റെ ഉച്ച്ചസ്ഥായില്‍ സ്വപ്നം കണ്ട സ്വപ്നജീവി.
ജീവിത യാത്രയിലെ മുന്നോട്ടുള്ള പ്രയാണത്തിന് വെള്ളവും വളവുമേകുന്നത് ഈ സ്വപ്നങ്ങളാണ്.ഇന്നത്തെ സ്വപ്നങ്ങള്‍ക്ക് നാളെയാണ് ചിറകു മുളക്കുന്നത്.ഭൂരിപക്ഷം യു കെ മലയാളികളുടെയും സ്വപ്നങ്ങള്‍ക്ക് മഴവില്ലിന്റെ ശോഭ നല്‍കിയത് ഈ പ്രവാസി ജീവിതമാണ്.ഒരു പക്ഷെ നമ്മളില്‍ പലരും സ്വപനത്തില്‍ പോലും ആഗ്രഹിക്കാത്ത സൌഭാഗ്യങ്ങള്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് ഈ രാജ്യം നമുക്ക് പകര്‍ന്നു തന്നു കഴിഞ്ഞു.വിരോധാഭാസമെന്നു പറയട്ടെ,ഈ സൗഭാഗ്യങ്ങളുടെ ആലസ്യത്തില്‍
നമ്മളില്‍ പലരും ജീവിക്കാന്‍ മറന്നു പോയിരിക്കുന്നു.
തിരിച്ചറിവിന്റെ ഈ ധന്യമുഹൂര്‍ത്തത്തില്‍ യു കെയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാവിഷ്ക്കാരമാണ് ലണ്ടന്‍ ജങ്ക്ഷന് . യു കെ മലയാളിയുടെ പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ,നമ്മുടെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി,നര്‍മത്തില്‍ ചാലിച്ച ദൃശ്യാവിഷ്കാരമാണ് ലണ്ടന്‍ ജങ്ക്ഷന്.ജോലിത്തിരക്കിനും,കുട്ടികളെ നോക്കലിനും സാമൂഹിക ജീവിതത്തിനുമിടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന,പ്രവാസി ജീവിതമെന്ന നാടകത്തിലെ റോള്‍ അഭിനയിച്ചു തീര്‍ക്കുന്ന യു കെ മലയാളിയുടെ പച്ചയായ ജീവിത കഥയാണിത്.പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതിനിടയില്‍ തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളിലേക്ക് ഒരു തരി വെട്ടമെങ്കിലും തെളിക്കാന്‍ കഴിയുമെന്നാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഓരോ എപ്പിസോഡിലും ഓരോ സംഭവങ്ങളായിരിക്കും ചിത്രീകരിക്കുക.
ഹള്ളില്‍ നിന്നും ലെസ്റ്ററില്‍ നിന്നും ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ സംരംഭത്തിനു പിന്നില്‍.വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അഭിനേതാക്കള്‍ അരങ്ങിലെത്തുമ്പോള്‍ സ്റ്റീഫന്‍ കല്ലടയില്‍, എന്‍ ആര് ഐ മലയാളി എഡിറ്റര്‍ ജേക്കബ് താമാരത്ത് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.എന്‍ ആര് ഐ മലയാളി എന്ന ഓണ്‍ലൈന്‍ പത്രം പിറവിയെടുത്തതു പോലെ ഈ സംരംഭവും കുറേ നല്ല മനസുകളുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണ്.ജീവിത മൂല്യങ്ങളില്‍ വിശ്വസിക്കുന്ന നന്മ വറ്റിയിട്ടില്ലാത്ത കുറേ നല്ല മനസുകള്‍ വര്‍ഷങ്ങളായി നെഞ്ചിലേറ്റിയ ഈ സ്വപനം യാതാര്ത്യമാവുകയാണ്.
കാസ്റ്റിംഗ് പൂര്‍ത്തിയായ ലണ്ടന്‍ ജങ്ക്ഷന്റെ ഷൂട്ടിംഗ് ഹള്ളിലും ബര്മിംഗ്ഹാമിലുമായി പുരോഗമിക്കുകയാണ്.ഈ മാസം തന്നെ ആദ്യ എപ്പിസോഡ് എന്‍ ആര് ഐ മലയാളിയിലൂടെ റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നു പോകുന്ന മലയാളി മനസുകള്‍ ലണ്ടന്‍ ജന്ക്ഷനെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല