സ്വന്തം ലേഖകന്‍: സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. അബ്ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി.
രണ്ടിടങ്ങളിലായാണ് ഡ്രോണുകള്‍ പതിച്ചയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖില്‍ ഒരു ഡ്രോണ്‍ പതിച്ചത്. ദമ്മാമിനടുത്ത ദഹ്റാനില്‍ നിന്നും 60 കി.മീ അകലെയാണിത്. ഖുറൈസിലെ എണ്ണപ്പാടത്തേക്കായിരുന്നു രണ്ടാമത്തെ ഡ്രോണ്‍. പുലര്‍ച്ചെ 4.15ന് രണ്ടിടങ്ങളിലും ഡ്രോണുകള്‍ പതിച്ചു.
രണ്ടിടങ്ങളിലും വന്‍ തീ പിടുത്തമുണ്ടായെങ്കിലും ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായി ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് അരാംകോ. കഴിഞ്ഞ മാസവും ഹൂതികള്‍ അരാംകോക്ക് നേരെ ആക്രമണ ശ്രമം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല