1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: ഈ ഓണക്കാലത്ത് ഏറ്റവും വലിയ ഹിറ്റായ ഗാനമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത കുടുക്കുപൊട്ടിയ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ഹിറ്റായതിന് പിന്നാലെ കോപ്പിയടി ആരോപണവും ഉയര്‍ന്നിരുന്നു.

1964ല്‍ റിലീസ് ചെയ്ത ആദ്യകിരണങ്ങള്‍ എന്ന ചിത്രത്തിലെ, കെ രാഘവന്‍മാഷ് സംഗീത സംവിധാനം ചെയ്ത് എ.പി കോമള ആലപിച്ച ‘കിഴക്കുദിക്കിലെ’ എന്ന ഗാനത്തിന്റെ കോപ്പിയാണ് ‘കുടുക്കുപൊട്ടിയ’ത് എന്നായിരുന്നു ആരോപണം. ഈ ആരോപണത്തോട് ഷാന്‍ റഹ്മാന്‍ പ്രതികരിച്ചിരിക്കുകയാണ്. ദ ഹിന്ദുവിനോടാണ് ഷാന്‍ റഹ്മാന്റെ പ്രതികരണം.

ഇത്തരം ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല. അല്ലെങ്കില്‍ ആര്‍ക്കും അറിയാത്ത പാട്ട് ആയിരിക്കും എടുക്കുകയെന്ന് ഷാന് റഹ്മാന്‍ പറഞ്ഞു. ഇപ്പോള്‍ വലിയ ഹിറ്റ് ആയ കുടുക്ക് പൊട്ടിയ ഗാനമല്ല ചിത്രത്തില്‍ ഉപയോഗിക്കാന്‍ ഇരുന്നതെന്ന് ഷാന്‍ റഹ്മാന്‍ പറഞ്ഞു. സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം ‘മലരമ്പന്‍’ ആയിരുന്നു.

ഗാനം എടുത്ത് പുതിയതായി ചെയതു, ചിത്രീകരണവും ചെയ്തു. അപ്പോഴാണ് മനസ്സിലാക്കുന്നത് ആ ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടില്ലെന്ന്. അതോടെയാണ് പുതിയ ഗാനത്തിലേക്ക് വരുന്നത്. നേരത്തെ ചിത്രീകരിച്ച രംഗങ്ങള്‍ മാറ്റിയതും ഇല്ല. അത് കൊണ്ടാണ് സുരേഷ് ഗോപിയുടെ പ്രസിദ്ധ ചുവട് ആ പാട്ടില്‍ കാണാനാവുന്നതെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.