സ്വന്തം ലേഖകന്‍: അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. വെള്ളിത്തിരയില്‍ ശകുന്തള ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാബാലന്‍. ശകുന്തള ദേവിയുടെതന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. വിദ്യ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രത്തെക്കുറിച്ച് പറഞ്ഞ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘എല്ലാ അര്‍ത്ഥത്തിലും അവര്‍ അസാമാന്യ വ്യക്തിയായിരുന്നു. ആ ബാല പ്രതിഭയുടെ ഹ്യൂമണ്‍ കമ്പ്യൂട്ടറിന്റെ കഥ മനസിലാക്കാം’, ശകുന്തള ദേവി എന്ന ഹാഷ്ടാഗോടെ വിദ്യ ട്വിറ്ററില്‍ കുറിച്ചു.
ഈ വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷവും വിദ്യാബാലന്‍ പങ്കുവച്ചു. പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്. അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിര്‍ദ്ധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തിയിലേക്കുയര്‍ന്നത്.
വിക്രം മല്‍ഹോത്രയുടെ നിര്‍മ്മാണ കമ്പനിയാണ് ശകുന്തള ദേവി എന്ന് പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2020ല്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല