1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2019

സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍ പറത്തിയ യു.എസ് പൗരന്മാര്‍ അറസ്റ്റില്‍. രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയ അച്ഛനെയും മകനെയുമാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണു സംഭവം. ഡ്രോണിലെ വീഡിയോ ക്യാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യ തലസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിനുള്ള വിലക്ക് നിലനില്‍ക്കെയാണു സംഭവം. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. വിനോദ സഞ്ചാരത്തിന് എത്തിയവരാണ് തങ്ങളെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

വിനോദ സഞ്ചാരത്തിന് എത്തിയതാണെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നത് അതിലേക്കാണ് ചിത്രങ്ങള്‍ എടുത്തതെന്നുമാണ് ഇരുവരും പൊലിസിനോട് പറഞ്ഞത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്. തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഡ്രോണ്‍ നിരോധിച്ച വിവരം അറിയില്ലെന്നാണ് പിടിയിലായവരുടെ വാദമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.