സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹൌഡി മോദി. ഹൂസ്റ്റണില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ‘ഹൗഡി മോദി’ക്ക് ലഭിക്കും. ഹൂസ്റ്റണിലെ എന്‍.ആര്.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര് രജിസ്ട്രേഷനായി കാത്തിരിക്കുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല