സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്എതിരായ നയം കൂടുതല്‍ ശക്തിപ്പെടുത്തി ബ്രിട്ടനിലെ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ബ്രെക്‌സിറ്റ് കരാര്‍ ഉപേക്ഷിക്കുമെന്നാണ് അവരുടെ നിലപാട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനത്തിന് എതിരായ നിലപാടാണ് ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് അവര്‍.
അടുത്ത പൊതു തിര!ഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബ്രെക്‌സിറ്റ് ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 50 അസാധുവാക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് എം പി ടോം ബ്രേക്ക് അറിയിച്ചു. പാര്‍ട്ടി നേതാവായ !ജോ സ്വിന്‍സണ്‍ മുന്‍ പ്രധാന മന്ത്രിയായ ഡേവിഡ് കാമറോണി’ന്റെ നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ആരോപണം ഉയര്‍ത്തി.
ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയുടെ മുന്‍ നേതാവായിരുന്ന വിന്‍സ് കേബിള്‍ നിലവിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പുനര്‍ജന്മം ആയാണ് സ്വയം കരുതുന്നതെന്നും എന്നാല്‍ അദ്ദേഹം ചെയ്ത തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊണ്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ബ്രിട്ടനിലെ 650 അംഗങ്ങള്‍ ഉള്ള പാര്‍ലമെന്റില്‍ 18 സീറ്റ് മാത്രമാണ് ലിബറല്‍ ഡെമോക്രാറ്റ്‌സ് നേടിയുട്ടുള്ളു. ബ്രെക്‌സിറ്റ് നിര്‍ത്തലാക്കണം എന്ന നിലപാട് സ്വീകരിക്കുന്ന ഏക പാര്‍ട്ടിയുമാണ് ലിബറല്‍ ഡേമോക്രാറ്റ്‌സ്. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന 16 മില്ല്യണ്‍ ജനങ്ങളുടെ വോട്ട് മുനില്‍കണ്ട് ഒരു ഭരണം സാധ്യമാക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 62 സീറ്റുകള്‍ക്ക് മുകളില്‍ സീറ്റുകള്‍ നേടാന്‍ ഒരിക്കലും സാധിച്ചിട്ടില്ലാത്ത പാര്‍ട്ടി ഭൂരിപക്ഷമാകാനുള്ള സാധ്യത കുറവാണെങ്കിലും ബ്രിട്ടന്‍ രാഷ്ട്രിയം പ്രവചനാതീതമായ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല