1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2019

സ്വന്തം ലേഖകൻ: ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് ഹൈദരാബാദില്‍ പ്രവര്‍ത്തനംതുടങ്ങി. 282 അടി ഉയരമുള്ള കെട്ടിട സമുച്ചയത്തില്‍ 49 ലിഫ്റ്റുകളുണ്ട്. 65 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുണ്ട് കാമ്പസിന്. 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പാര്‍ക്കിങിനും വിനോദത്തിനും ധാരാളം ഇടമുണ്ട്. യുഎസിനുപുറത്തുള്ള ആമസോണിന്റെ ആദ്യത്തെ കാമ്പസ്‌കൂടിയാണിത്. 9.5 ഏക്കറിലാണ് കാമ്പസ് പരന്നുകിടക്കുന്നത്.

സെക്കന്‍ഡില്‍ ഒരു നില മറികടക്കുന്ന ലിഫ്റ്റുകളില്‍ ഒരേസമയം മൊത്തം 972 പേര്‍ക്ക് കയറാം. 282 അടി ഉയരമുള്ള കെട്ടിടത്തില്‍ 15,000 ലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാനാകും. ഈഫല്‍ ടെവറിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാള്‍ 2.5 ഇരട്ടി സ്റ്റീല്‍ ഈ കെട്ടിട സമുച്ചയത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ആമസോണ്‍ വൈസ് പ്രസിഡന്റ് ഉദ്ഘാടനവേളയില്‍ പറഞ്ഞു. ദിവസം 2000 തൊഴിലാളികള്‍ ചേര്‍ന്ന് 39 മാസമെടുത്താണ് കെട്ടിടം നിര്‍മിച്ചത്.

ഹൈദരാബാദ് രാജീവ് ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിനുസമീപം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു സമുച്ചയംകൂടിയുണ്ട് ആമസോണിന്. 5.8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമായി ഇത് ഉയര്‍ത്തുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈയിടെ രാജ്യത്ത് ആമസോണ്‍ 500 കോടി ഡോളറാണ് നിക്ഷേപം നടത്തിയത്. ഭക്ഷ്യവിതരണ ശൃംഖലയ്ക്കായി നിക്ഷേപിച്ച 50 കോടി ഡോളറിന് പുറമെയാണിത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.