സ്വന്തം ലേഖകൻ: ആരു മറന്നാലും ഈ ദിവസം ബ്രോഡ് മറന്നിട്ടുണ്ടാകില്ല. വെള്ളിടി പോലെ 6 സിക്സറുകള്‍ അതും തുടര്‍ച്ചയായി ആറു പന്തുകളില്‍! ഇത്രയും നന്നായി യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ മറ്റൊരു ബോളര്‍ ഉണ്ടാകില്ല. പ്രഥമ ട്വന്റി-20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരമായിരുന്നു വേദി.
ഇന്ത്യന്‍ സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 171ല്‍ നില്ക്കുമ്പോള് യുവരാജ് സിംഗും ഫ്ലിന്റോഫും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നു. ക്രീസില്‍ ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ നായകന് ധോണിയും അമ്പയര്‍മാരും പ്രശ്നം വഷളാകാതിരിക്കാന്‍ ഇടപെടുന്നു, ശേഷം ഓവര്‍ ചെയ്യാന്‍ എത്തുന്നത് സ്റ്റുവര്‍ട്ട് ബ്രോഡ്. പിന്നെ നടന്നത് ചരിത്രം!
ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ ആദ്യ സിക്സ്, ബാക്വേര്‍ഡ് സ്ക്വയര്‍ ലെഗിലേക്കാണ് രണ്ടാമത്തെ ഡെലിവറി പറന്നത്. ലോങ് ഓഫിലേക്ക് മൂന്നാമത്തെ സിക്സ്, ഫുള്‍ ടോസില്‍ ഡീപ് പോയിന്റിലേക്ക് നാലാമത്തേത്, സ്ക്വയര്‍ ലെഗിലേക്ക് അഞ്ചാമത്തെ ബിഗ് ഹിറ്റും, വൈഡ് ലോങ് ഓണിലേക്ക് ആറാമത്തെ സിക്സും പറന്നു. 12 ബോളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച യുവരാജ് സിംഗിന്റെ റെക്കോര്‍ഡ് ഇന്നും ഇളക്കം തട്ടാതെ നില്ക്കുന്നു. ഒരുപിടി റെക്കോര്‍ഡുകളുമായാണ് യുവി അന്ന് ക്രീസ് വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല