സ്വന്തം ലേഖകൻ: അല്‍ജീരിയില്‍ വീണ്ടും പ്രതിഷേധം കരുത്താര്‍ജിക്കുന്നു. അധികാരത്തിലിരിക്കുന്ന ആര്‍മി ചീഫ് ജനറല്‍ അഹമ്മദ് ഗെയ്ദ് സലാഹ് സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം അല്‍ജീരിയയില്‍ പുതുമയുള്ളതല്ല.
ദീര്‍ഘകാലം അല്‍ജീരിയയുടെ പ്രസിഡന്റായിരുന്ന അബ്ദല്‍ അസീസ് ബുത്ത്ഫിലിക്ക പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം അധികാരത്തിലേറിയ ആര്‍മി ചീഫ് ജനറല്‍ അഹമ്മദ് ഗെയ്ദ് സലാഹ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പട്ടാളഭരണമല്ല ജനാധിപത്യ രാജ്യമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പെന്ന ആവശ്യത്തിനായി ആയിരങ്ങളാണ് അല്‍ജീരിയയുടെ തെരുവില്‍ ഇറങ്ങിയത്.
ബുത്ഫിലിക്ക സഥാനമൊഴിഞ്ഞ ശേഷം ഡിസംബര്‍ 12 ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ആദ്യം ജൂലെയില്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പാണ് വര്‍ഷാവസാനത്തേക്ക് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പിനായുള്ള പ്രതിഷേധങ്ങള്‍ വെള്ളിയാഴ്ച തോറുമാണ് അല്‍ജീരിയയില്‍ കൂടുതല്‍ ശക്തമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിലിയാണ് അല്‍ജീരിയയില്‍ ബൂത്തഫ്ലിക്കക്കെതിരായ വിപ്ലവം ആരംഭിച്ചത്. അന്നു മുതല്‍ ഓരോ വെള്ളിയാഴ്ചയും കൂടുതല്‍ ശക്തമായി പ്രക്ഷോഭകര്‍ തെരുവിലിറങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല