സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ ഡൽഹി-തിരുവനന്തപുരം വിമാനം ഉൾപ്പെടെ രണ്ട് വിമാനങ്ങൾ ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ വിമാനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. രണ്ട് സംഭവത്തിലും യാത്രക്കാർക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡൽഹിയിൽനിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ളതായിരുന്നു ആകാശച്ചുഴിയിൽ പെട്ട ഒരു വിമാനം.
172 യാത്രക്കാരുമായി കൊച്ചിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലായിരുന്നു സംഭവം. എയർ ഇന്ത്യയുടെ എ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ പ്രശ്നം മൂലം തിരിച്ച് പോകേണ്ട വിമാനം നാല് മണിക്കൂര്‍ വൈകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഡൽഹിയിൽനിന്നും വിജയവാഡയിലേക്കുപോയ വിമാനമാണ് അപകടത്തിൽപ്പെട്ട മറ്റൊരു വിമാനം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. എയർ ഇന്ത്യയുടെ എ 320 വിമാനത്തിന് നിസാര കേടുപാടുകൾ സംഭവിച്ചു. ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. വിമാനം സുരക്ഷിതമായി നിലത്തിറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല