1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2019

സ്വന്തം ലേഖകൻ: സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം അടുത്തയാഴ്ച സൌദിയിലെത്തും. സൌദിയുടെ അഭ്യര്‍ഥന പ്രകാരം പ്രതിരോധ രംഗത്ത് സൌദിക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. പ്രതിരോധ രംഗത്ത് സൌദിക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും അമേരിക്ക തീരുമാനിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സൌദിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. മിസൈല്‍ പ്രതിരോധമാണ് ലക്ഷ്യം. കൂടുതല്‍ പ്രതിരോധ ആയുധങ്ങളും യു.എസ് സൌദിക്കും യു.എ.ഇക്കും കൈമാറും.

അടുത്തയാഴ്ചയോടെ സൈന്യം സൌദിയിലെത്തും. ആദ്യ ഘട്ടത്തില്‍ കുറച്ച് സൈനികരെത്തും. സാഹചര്യത്തിനനുസരിച്ച് സൈനിക വിന്യാസം വര്‍ധിപ്പിക്കാനാണ് യു.എസ് തീരുമാനം. കൂടുതതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച അറിയിക്കുമെന്നും സൈന്യം അറിയിച്ചു.

സൗ​​​​​ദി​​​​​യി​​​​​ലേ​​​​​ക്കും യു​​​​​എ​​​​​ഇ​​​​​യി​​​​​ലേ​​​​​ക്കും കൂ​​​​​ടു​​​​​ത​​​​​ൽ സൈ​​​​​നി​​​​​ക​​​​​രെ അ​​​​​യ​​​​​യ്ക്കു​​​​​മെ​​​​​ന്നു പെ​​​​​ന്‍റ​​​​​ഗ​​​​​ൺ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഏ​​​​തു സ്ഥി​​​​തി​​​​യും നേ​​​​രി​​​​ടാ​​​​ൻ സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്ന് ഇ​​​​റാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. അ​​​​​രാം​​​​​കോ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ ഇ​​​​​റാ​​​​​നാ​​​​​ണെ​​​​​ന്നു സൗ​​​​​ദി​​​​​യും യു​​​​​എ​​​​​സും ആ​​​​​രോ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​റാ​​​​​ൻ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ത​​​​​ങ്ങ​​​​​ളാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് യെ​​​​​മ​​​​​നി​​​​​ലെ ഹൗ​​​​​തി​​​​​ഷി​​​​​യാ വി​​​​​മ​​​​​ത​​​​​ർ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.