1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2019

സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലുള്ള കാരണം തുറന്ന് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്‌ന്റെ പിന്‍മാറ്റം. ഇതേക്കുറിച്ച് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ:

ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.

സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്. ഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്. എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണം.

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസില്‍ പ്രധാനവേഷത്തില്‍ എത്തിയത് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു. അഹാന കൃഷ്ണ, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.