സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമൊപ്പം കിടിലൻ സെൽഫിയെടുത്ത ബാലനാണ് സോഷ്യൽ മീഡിയയിലെ താരം. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളിലെ തലവന്മാരെ ഈ കൊച്ചുമിടുക്കൻ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയത്.
പരിപാടിയിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അവതരിപ്പിച്ച യുവകലാകാരികളെ മോദിയും ട്രംപും അഭിനന്ദിച്ചശേഷം നടന്നുനീങ്ങി. ഈ സമയമാണ് ട്രംപിനൊപ്പം സെൽഫിയെടുക്കണമെന്ന മോഹം ബാലൻ അറിയിച്ചത്. സമ്മതം മൂളിയ ട്രംപ് ഒപ്പം നരേന്ദ്ര മോദിയെയും ക്ഷണിച്ചു. ബാലനൊപ്പം ചേർന്ന് ഇരുവരും സെൽഫിയെടുത്തു.
ബാലനെ അഭിനന്ദിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. സെൽഫിയെടുക്കുന്ന വീഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. 22 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ രണ്ടു ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല