സ്വന്തം ലേഖകന്‍: തന്റെ പേര് കേട്ട് ഒന്നും മിണ്ടാന്‍ കഴിയാതെ മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി തിരഞ്ഞ്‌ഞെടുക്കപ്പെട്ട പ്രിയ സെറോ നിന്നു. ഓസ്‌ട്രേലിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഫൈനലില്‍ എത്തിയ 28 പേരെ പിന്തള്ളിയാണ് പ്രിയ 2019ലെ മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപ്പെത്.
പ്രിയ സൊറോയ്ക്ക് 11 വയസ്സുള്ളപ്പോഴാണ് കുടുംബം മിഡില്‍ ഈസ്റ്റിലേക്ക് താമസം മാറ്റുന്നത്. പിന്നീട് അവിടെ നിന്ന് മെല്‍ബണിലേക്ക് കുടിയേറി. മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ പട്ടം സ്വന്തമാക്കിയ പ്രിയ തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രതികരിച്ചത്.
മത്സരത്തില്‍ വിജയിക്കുമെന്ന് പ്രിയ കരുതിയതല്ല. അതിനാല്‍ മാതാപിതാക്കളെ കൂട്ടാതെയാണ് മത്സരിക്കാനെത്തിയത്. ബിരുദധാരിയായ പ്രിയ മെല്‍ബണിലെ തൊഴില്‍ വകുപ്പില്‍ ജോലി ചെയ്യുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ വക്കീലായി ജോലി നോക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ആയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല