ബിനു ജോര്‍ജ് (എയ്ല്‍സ്ഫോര്‍ഡ്): എയ്ല്‍സ്ഫോര്‍ഡ് വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള സീറോ മലബാര്‍ മിഷനില്‍ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂണ്‍ 30 ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘടനം ചെയ്ത് ആശീര്‍വദിച്ച സെന്റ് പാദ്രെ പിയോ മിഷന് എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ പ്രത്യേക സംരക്ഷണത്താല്‍ അത്യഭൂതപൂര്‍വമായ ആത്മീയ വളര്‍ച്ചയുടെ പാതയിലാണ്. ജില്ലിങ്ങ്ഹാം, സൗത്ബ്റോ, മെയ്ഡ്സ്റ്റോണ്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറിലധികം കുടുംബങ്ങളാണ് ഈ മിഷന്റെ ഭാഗമായുള്ളത്.
രാവിലെ 10.30 ന് മിഷന് ഡയറക്ടര്‍ റവ. ഫാ. ടോമി എടാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബാനയോടുകൂടി ഇടവകദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പാകം ചെയ്ത് എത്തിക്കുന്ന വിവിധതരം ഭക്ഷണവിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം 12 .45 ന് സണ്ഡേസ്കൂള് ഹെഡ് ടീച്ചര്‍ ശ്രീ ലാലിച്ചന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ . റവ. ഫാ. ടോമി എടാട്ട് ഇടവക ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘടനം നിര്‍വഹിക്കും. ട്രസ്റ്റിമാരായ ശ്രീ ജോബി ജോസഫ്, അനൂപ് ജോണ്‍, ജോഷി ആനിത്തോട്ടത്തില്‍, ബിജോയ് തോമസ്, എലിസബത്ത് ബെന്നി, ദീപ മാണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. തുടര്‍ന്ന് മിഷനിലെ കുടുംബങ്ങളുടെ പരിചയപ്പെടല്‍, ഗ്രൂപ്പ് ചര്‍ച്ച എന്നിവ ഉണ്ടായിരിക്കും.
ഉച്ചഭക്ഷണത്തിനു ശേഷം സണ്ഡേസ്കൂള് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ഇടവകദിനത്തോടനുബന്ധിച്ച് മെയ് മാസത്തില്‍ നടത്തിയ ബൈബിള്‍ കലോത്സവത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷം 7 മണിയോടുകൂടി ഇടവകദിനാഘോഷങ്ങള്‍ക്ക് സമാപനമാകും. ഇടവകദിനനഘോഷങ്ങളിലും ഫുഡ് ഫെസ്റ്റിവലിലും പങ്കുചേരാന്‍ എല്ലാ കുടുംബങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി കമ്മറ്റിയംഗങ്ങളായ സാജു, ബിനു, ലിജോ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല