സ്വന്തം ലേഖകന്‍: ആഷസില്‍ വിസ്മയ തിരിച്ചുവരവ് നടത്തി അമ്പരപ്പിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം147.25 ശരാശരിയില്‍ 589 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. ഇതോടെ വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരം എന്ന ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്.
ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ലോകത്തെ മികച്ച താരം. എന്നാല്‍ മികച്ച ടെസ്റ്റ് താരമായി കോലിയെ പിന്തള്ളി സ്മിത്തിന്റെ പേരാണ് വോണ്‍ മുന്നോട്ടുവെക്കുന്നത്.
‘ടെസ്റ്റില്‍ കോലിയാണോ സ്മിത്താണോ മികച്ച താരമെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ മികച്ച ഒരു ബാറ്റ്‌സ്മാനെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സ്മിത്തിനാണ് തന്റെ വോട്ട്. തന്റെ തെരഞ്ഞെടുപ്പ് മോശമായാല്‍, കോലിയെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സന്തോഷമേയുള്ളൂ. കാരണം, കോലി ഇതിഹാസമാണ്. എല്ലാ ഫോര്‍മാറ്റാലും പരിഗണിച്ചാല്‍ കോലിയാണ് മികച്ച താരം’ എന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല