സ്വന്തം ലേഖകന്‍: ഗൗതം മേനോന്‍ ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. ധനുഷും മേഘ്‌ന ആകാശും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്തംബര്‍ ആറിനാണ് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ല. ചിത്രത്തിന്റെ റിലീസ് ഈ മാസം 12നുള്ളില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു.
സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
2016ല്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് രണ്ട് വര്‍ഷമെടുത്താണ് തീര്‍ത്തത്. ആദ്യ ട്രെയിലറും നാളുകള്‍ക്ക് മുമ്പേ വന്നു. മറുവാര്‍ത്തൈ പേസാതെ എന്നു തുടങ്ങുന്ന സിദ് ശ്രീറാം ആലപിച്ച ഗാനം വലിയ ഹിറ്റായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല