സ്വന്തം ലേഖകന്‍: ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മില ആന്ഡേഴ്സന് എന്ന മൂന്നു വയസ്സുകാരിയും കുടുംബവും. മാതാപിതാക്കളായ ബെന്നും സോഫിയും പുറത്തേക്കിറങ്ങിയപ്പോള്‍ മിലയ്ക്കാവശ്യമായ പാല് എടുക്കാന്‍ മറന്നു. സ്വമ്മിംങ്ങ് പൂളില്‍ കളിക്കുന്നതിനിടെ വിശന്ന മില മാതാപിതാക്കളോട് പാല് ആവശ്യപ്പെട്ടു.
എന്നാല്‍ പാല് ഇവര്‍ കൊണ്ടു വന്നിട്ടില്ലെന്ന് മനസിലാക്കിയ മില ഉടന്‍ തന്നെ പൂളിന് സമീപത്തുള്ള ബാറിലെത്തി. കുടിക്കാന്‍ പാല് ആവശ്യപ്പെട്ട മിലയ്ക്ക് ബാറിലുള്ളവര്‍ ഒരു ഗ്ലാസ് പാലും നല്കി. പിതാവ് ബെന്‍ ആന്ഡേഴ്സന് ആണ് മില പാല് ഓര്‍ഡര്‍ ചെയ്ത് ഇരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ആവശ്യപ്പെടുന്നതെന്തും ഇവിടെ നിന്ന് കിട്ടുമെന്ന് കരുതിയാണ് മില ഇവിടേക്കെത്തിയത്. ”ബാഗില്‍ പാല് ഇല്ലെന്ന് പറഞ്ഞത് കേട്ട് ബാറില്‍ പാല് വാങ്ങാന്‍ വന്നതാണ് മകള്‍. ബാറില്‍ ചെന്ന് പാലുചോദിച്ച മകള്‍ക്ക് ബാര്‍ ജീവനക്കാര്‍ ഒരു ഗ്ലാസ് പാല് നല്കി” ബെന്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല