സ്വന്തം ലേഖകന്‍: പ്രണയത്തിന് അതിര് വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ഇന്ത്യാപാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമാണ് സന്ദേശങ്ങളെത്തുന്നത്
സൈമ പാക് സ്വദേശിനിയാണ്. ബിയാന്‍സ കൊളംബിയയിലും വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്. രണ്ട് പേരും പരസ്പരം കണ്ടുമുട്ടുന്നത് അമേരിക്കയില്‍ വച്ചാണ്. കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.
രണ്ട് സംസ്കാരങ്ങളുടെ സംഗമവേദിയായിരുന്നു വിവാഹം. ചടങ്ങുകളിലും ഈ വൈവിധ്യമുണ്ടായിരുന്നു. നിനക്കൊപ്പം ജീവിതം കൂടുതല്‍ മധുരകരമാണെന്നായിരുന്നു സൈമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ബിയാന്‍സ കുറിച്ചത്. ബിയാന്‍സ സാരിയിലും സൈമ കറുത്ത ഷെര്‍വാണിയും ധരിച്ചാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല