1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2019

സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് അമേരിക്കയുടെ ആധിപത്യം ഉറപ്പാക്കുന്നതിനും അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് ശത്രുരാജ്യങ്ങളില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനും ലക്ഷ്യമിട്ടു രുപീകരിച്ച യുഎസ് സ്‌പേസ് കമാന്‍ഡിന്റെ പ്രഥമ കമാന്‍ഡറായി ജനറല്‍ ജോണ്‍ റെയ്മണ്ടിനെ നിയമിച്ചു.

സ്‌പേസ് കമാന്‍ഡിന്റെ ഉദ്ഘാടനം വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ട്രംപ് നിര്‍വഹിച്ചു. തത്കാലം 287 സൈനികരാണ് ഈ കമാന്‍ഡിലുള്ളത്. ഭാവിയിലെ യുദ്ധരംഗമായ ബഹിരാകാശത്തെ യുഎസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുതിയ സേനാ വിഭാഗം ഉതകുമെന്നു യുഎസ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായ ട്രംപ് പറഞ്ഞു.

കരയിലും കടലിലും ആകാശത്തും സൈബര്‍ ഇടങ്ങളിലുമുള്ള ഭീഷണി നേരിടാന്‍ നാം തയാറെടുക്കുന്നതു പോലെ ബഹിരാകാശത്തുള്ള പോരാട്ടത്തിനും തയാറെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പേസ് കമാന്‍ഡിന്റെ കീഴില്‍ താമസിയാതെ സ്‌പേസ് സേനയെയും നിയമിക്കും. വൈറ്റ്ഹൗസിലെ ചടങ്ങില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.