ഒരുപറ്റം ആളുകള്‍ കലാപത്തിനിടയില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തി ബ്രിട്ടനെ ലോകത്തിന് മുന്പില് നാണം കെടുത്തിയെന്ന് കരുതി എല്ലാവരും അങ്ങനെയാണെന്ന് കരുതണ്ട, ഹാക്ക്നി ഷോപ്പ് കീപ്പറായ 39 കാരനായ ശിവ കണ്ടിയായ്ക്ക് കലാപകാരികള്‍ ബാക്കി വെച്ചത് വെറും 25 പെന്‍സാണ്. ഏതാണ്ട് 10000 പൌണ്ടിന്റെ മുതലാണ് രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ശിവയുടെ ഷോപ്പില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത്. ഇതേതുടര്‍ന്ന് ജീവിതം തകിടം മറിഞ്ഞ ശിവയ്ക്കും കുടുംബത്തിനു നേരെ സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും സഹായഹസ്തമാണ് ഇപ്പോള്‍ നീണ്ടിരിക്കുന്നത്.
ശിവയ്ക്ക് അടിയന്തിര സഹായം ലഭ്യമാക്കാനായ് കഴിഞ്ഞ ദിവസം ആരംഭിച്ച ഫണ്ടിലേക്ക് വെറും 12 മണിക്കൂര്‍ കൊണ്ട് ലഭിച്ചതി 5000 പൌണ്ടോളം സഹായമാണ്! പത്തു വര്‍ഷം മുന്‍പാണ് ശിവ തന്റെ ബിസിനസ് ആരംഭിച്ചത്, വളരെ നല്ല രീതിയില്‍ കൊണ്ട് പോകുന്ന ശിവയുടെ ഷോപ്പ് കലാപത്തില്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാകുകയുമായിരുന്നു. ശിവയുടെ ഈ അവസ്തയറിഞ്ഞു ലണ്ടനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പല തരക്കാരായ ആളുകളാണ് സഹായവുമായ് എത്തിയത്. കുടുംബത്തെ മാത്രമാണ് കലാപത്തിനു ശേഷം ശിവയ്ക്ക് തിരിച്ചു കിട്ടിയത്,
അതേസമയം കലാപത്തില്‍ നിന്നും നഷ്ടമുണ്ടായവര്‍ക്ക് ഗവണ്മെന്റില് നിന്നും ലഭ്യമാകുന്ന നഷ്ടപരിഹാരം ലഭ്യമാക്കാനും ശിവയെ സഹായിക്കാന്‍ പല നിയമ വിദഗ്തരും നിര്‍ദേശങ്ങളുമായ് രംഗത്ത് വന്നിട്ടുണ്ട്. തന്റെ സുഹൃത്തുക്കളുടെ സഹായത്തിനു നന്ദി പറഞ്ഞുകൊണ്ട് ശിവ പറയുന്നു: ”എനിക്ക് എലാവരോടും നന്ദിയുണ്ട്, എന്റെ സുഹൃത്തുക്കളാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പിന്‍ബലം. ഞാന്‍ എന്റെ ബിസിനസ് വീണ്ടും തുടങ്ങാന്‍ പോവുകയാണ്, കുറച്ചു സമയമെടുക്കുമായിരിക്കും എന്നിരുന്നാലും ഞാന്‍ തുടങ്ങും”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല