സഖറിയ പുത്തന്‍കളം
ബര്‍മിങ്ഹാം: ആയിരങ്ങള്‍ക്ക് അഭിഷേകാഗ്നിയുടെ വരങ്ങള്‍ ചൊരിഞ്ഞ് വിശ്വാസ തീക്ഷ്ണതയുടെ വചനങ്ങള്‍ പ്രഘോഷിച്ച് ഫാ.ജോര്‍ജ് പനയ്ക്കല്‍ ബര്‍മിങ്ഹാമിലെ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനില്‍ മുഖ്യപ്രഘോഷകനായി. ആയിരത്തിയെണ്ണൂറിലധികം വരുന്ന വിശ്വാസികള്‍ക്ക് ആരാധനയുടെ മന്ത്രങ്ങള്‍ ഉരുവിടിച്ചപ്പോള്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റ് ഭക്തി സാന്ദ്രമായി.
യേശുവിനുവേണ്ടി ജീവിതം വേര്‍തിരിക്കുമ്പോഴാണ് തിന്‍മയില്‍നിന്നും മോചനവും മാനസാന്തരം ലഭിക്കുകയെന്നും ഫാ.ജോര്‍ജ് പനയ്ക്കല്‍ പറഞ്ഞു. ഏതു കാര്യമായാലും ദൈവത്തെ സ്തുതിച്ച് ആരാധിച്ച് ആരംഭിക്കണമെന്നും ആരാധന നടക്കുമ്പോള്‍ ദൈവമഹത്വവും ശക്തിയും നടക്കപ്പെടുമെന്നും വിശ്വാസത്തിന്റെ പ്രവൃത്തികള്‍വഴി അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
അഭിഷേകമുള്ളവരുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് അഭിഷേകമാകുമെന്നും കൃപ സ്വീകരിക്കുന്നതിന് തുറവി ആവശ്യമാണെന്നും ഫാ.ബേബി പറഞ്ഞു. ദൈവസ്പര്‍ശം അനുഭവപ്പെടുമ്പോള്‍ കാഴ്ചപ്പാടുകള്‍ മാറുമെന്നും നന്മയെ തടഞ്ഞുനിര്‍ത്തുന്ന തിന്‍മയുടെ ശക്തിയെ അതിജീവിക്കണമെന്നും വചനം പ്രഘോഷിച്ച് ഫാ.വിന്‍സന്റ് പറഞ്ഞു.
ഫാ.സോജി ഓലിക്കന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ധ്യാനത്തിനോടൊപ്പം 18 വയസ്സിനു മുകളിലുള്ള അവിവാഹിതരുടെ ധ്യാനത്തിനും ഇന്നലെ തുടക്കം കുറിച്ചു.
അടുത്ത ധ്യാനം സെപ്തംബര്‍ 10 ന് നടക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല