സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു. അഴിമതി വിരുദ്ധ നീക്കങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സൌദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷം ശക്തമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. വിവിധ മന്ത്രിമാര്‍ക്കും ഉദ്യേഗസ്ഥര്‍ക്കും ഇതേ തുടര്‍ന്ന് സ്ഥാന ചലനമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി മിക്ക നീക്കങ്ങളും. ഉന്നത തലത്തിലുള്ള അഴിമതി വിരുദ്ധ നീക്കങ്ങള്‍ ലക്ഷ്യം കണ്ടെന്നാണ് വിലയിരുത്തല്‍. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി നിര്‍മാര്‍ജനമാണ് പുതിയ ലക്ഷ്യം.
ഇതിനായുള്ള നിര്‍ദേശം ലഭിച്ചതായി അഴിമതി വിരുദ്ധ കമ്മീഷന്‍ മേധാവിയായി നിയമിതനായ മാസീന്‍ അല്‍ ഖാമൂസ് പറഞ്ഞു. താഴേക്കിടയിലും മധ്യനിലവാരത്തിലുമുള്ള ഉദ്യോഗസ്ഥരിലെ അഴിമതി ഇല്ലാതാക്കലാണ് അടുത്ത പദ്ധതിയെന്ന് കിരീടാവകാശി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന് സഹകരിക്കാത്ത ഉദ്യേഗസ്ഥരുടെ പട്ടിക കൈമാറാനും കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല