സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കേ പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹക ശേഷിയുള്ള ഗസ്തവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. പരീക്ഷണം വിജയമാണെന്ന് വക്താവ് അവകാശപ്പെടുന്നു.
ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യോമ പാത അടയ്ക്കുന്നതായി ഇന്നലെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വൈമാനികര്‍ക്കും നാവികര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു.
അതേ സമയം ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാകിസ്താന്റെ നാവിക കമാന്‍ഡോകള്‍ എത്തിയതായുള്ള സൂചനയുണ്ട്. ഇന്ത്യന്‍ തീരദേശ സേന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അസാധാരണമായ എന്ത് നീക്കമുണ്ടായാലും മറൈന്‍ കണ്‍ട്രോള്‍ സ്‌റ്റേഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്.
അതിനിടെ ‘തങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്ത്’ ഇന്ത്യയ്ക്കു മുമ്പില്‍ വ്യോമപാത പൂര്‍ണമായും അടയ്ക്കാന്‍ ഉത്തരവിടുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി. ഉന്നതതലത്തില്‍ വിഷയം ചര്‍ച്ചചെയ്തതായും അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് പാകിസ്താനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. കശ്മീര്‍ വിഷയമാണ് ഇപ്പോള്‍ തങ്ങളുടെ സുപ്രധാന വിദേശ അജന്‍ഡയെന്നും പാകിസ്താന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല