ഇതുവരെ കണ്ടെത്തിയതില്‍ വെച്ചേറ്റവും ഇരുണ്ട ഗ്രഹം നാസ കണ്ടെത്തിയിരിക്കുന്നു. നാസയുടെ ബഹിരാകാശ വാഹനമായ കേപ്ലറാണ് സൌരയൂഥത്തിന് പുറത്തു കറുത്ത ഗ്രഹം കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് 750 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തിന് ജ്യോതിശാസ്ത്രജ്ഞര്‍ ഇട്ടിരിക്കുന്ന പേര് ട്രെസ്2ബി എന്നാണ്.
വ്യാഴത്തിനു സമാനമായ വലിപ്പമുള്ള ഈ ഗ്രഹത്തെ 2006 ല്‍ കണ്ടെത്തിയിരുന്നെങ്കിലും ഏറ്റവും കറുത്ത ഗ്രഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. മാതൃ നക്ഷത്രത്തില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഈ ഗ്രഹം പ്രദര്‍ശിപ്പിക്കുന്നുള്ളൂ എന്നതാണ് ഈ ഗ്രഹത്തെ ഏറ്റവും കറുത്ത ഗ്രഹമായ് കരുതാനുള്ള കാരണം.
കറുത്ത അക്രിലിക് പെയിന്റിന്റെ അത്രപോലും പ്രകാശം ഈ ഗ്രഹം പ്രതിഫലിപ്പിക്കില്ലത്രേ! കെപ്ലര്‍ ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചതില്‍ നിന്നും 980 ഡിഗ്രി സെല്ശ്യസാനു ട്രെസ്2ബിയിലെ ഊഷ്മാവ് എന്നാണു കണ്ടെത്തിയത്. കൊടും ചൂടുകാരണം ഇതില്‍ നിന്നും മങ്ങിയ ചുവപ്പ് വെളിച്ചം പ്രസരിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഈ ഗ്രഹം ഇത്രയേറെ ഇരുണ്ടാതാകാന് കാരണമെന്ന് കണ്ടെത്താനായിട്ടില്ല.
__
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല