സ്വന്തം ലേഖകന്‍: ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍പൃഥ്വിരാജ്മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.
സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥതിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലും പൃഥ്വിരാജും മറ്റു സിനിമാ തിരക്കുകളിലേക്ക് തിരിഞ്ഞതോടെ ‘എമ്പുരാന്‍’ വിശേഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് കുറഞ്ഞിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫര്‍’. കോടികള്‍ കിലുങ്ങുന്ന ബോക്‌സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫര്‍’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളില്‍ മലയാള സിനിമാലോകം കണ്ടത്. വൈകാതെ തന്നെ ലൂസിഫറിനു ഒരു സീക്വല്‍ ഉണ്ടാകും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
‘എമ്പുരാന്‍’ എന്ന് പേരുള്ള ചിത്രമായിരിക്കും അത് എന്ന് മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ലൂസിഫര്‍ ടീം തന്നെയാണ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് പിന്നില്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അപ്പോള്‍ മുതല്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല