സ്വന്തം ലേഖകന്‍: പോണ്‍ രംഗത്ത് ജോലി ചെയ്തതിനാല്‍ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ വ്യവസായത്തില്‍ ആയിരുന്നതിനാല്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം.
പോണ്‍ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന ഈ സമയത്തും ജീവിതത്തിലെ സ്വകാര്യത തനിക്ക് നഷ്ടമാകുന്നുണ്ട് എന്ന് മിയ പറഞ്ഞു. ഈ രംഗത്ത് ആയിരുന്നതുകൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. ആരോടും വിവേചനമില്ലെന്നും മിയ ഖലീഫ പറഞ്ഞു. ‘പോണ്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ ജീവിതത്തില്‍ ലഭിക്കുമെന്നാണ് യുവാക്കള്‍ കരുതുന്നത്. പോണ്‍ വീഡിയോകളില്‍ കാണുന്നതെല്ലാം അതേപടി യാഥാര്‍ഥ്യമാകണമെന്നില്ല. പക്ഷേ, യുവാക്കള്‍ അത് ആഗ്രഹിക്കുന്നു. തങ്ങളുടെ പങ്കാളിയില്‍ നിന്ന് അത് ലഭിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.’ മിയ ഖലീഫ കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും മിയ പറഞ്ഞു. ഇക്കാരണത്താലാണ് ജീവിതത്തിലെ സ്വകാര്യതയാണ് തനിക്ക് നഷ്ടമായതെന്ന് മിയ ഖലീഫ പറയുന്നത്.
‘ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടതായി തോന്നിയ സമയങ്ങളുണ്ട്. ലോകം മാത്രമല്ല, കുടുംബവും സുഹൃത്തുക്കളും ചുറ്റിലുമുള്ള എല്ലാവരും പൂര്‍ണമായി എന്നെ അകറ്റി നിര്‍ത്തി. ജോലി ഉപേക്ഷിച്ച ശേഷവും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ജീവിതത്തില്‍ തനിച്ചായി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്നാണ് വിശ്വസിക്കുന്നത്. കാര്യങ്ങളെല്ലാം പതുക്കെ പതുക്കെ മാറുന്നുണ്ട്,’ താരം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല