സ്വന്തം ലേഖകന്‍: ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായി മാറി ഇരുവരും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും പ്രഭാസിന് അനുഷ്‌കയെ കുറിച്ചൊരു പരാതിയുണ്ട്. തന്റെ പുതിയ ചിത്രം സാഹോയുടെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തിലാണ്, അനുഷ്‌കയ്ക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത സ്വഭാവം ഉണ്ടെന്നാണ് പ്രഭാസ് തുറന്ന് പറഞ്ഞത്.
അനുഷ്‌ക ഷെട്ടിയുടെ സൗന്ദര്യത്തെയും ഉയരത്തെയും അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ ഫോണ്‍ ചെയ്താല്‍ ഒരിക്കലും കൃത്യ സമയത്ത് അനുഷ്‌കയെ കിട്ടില്ലെന്നാണ് പ്രഭാസ് പറയുന്നത്. കാജല്‍ അഗര്‍വാളിനെയും പ്രഭാസ് പ്രശംസിച്ചു. കാജല്‍ അഗര്‍വാള്‍ സുന്ദരിയാണെന്നും, നല്ല ഫാഷന്‍ സെന്‍സും ഊര്‍ജസ്വലതയുമുണ്ടെന്നും പ്രഭാസ് പറഞ്ഞു. പ്രഭാസിനൊപ്പം അഭിനയിച്ച താരങ്ങളാണ് രണ്ടു പേരും.
ബാഹുബലിയുടെ റിലീസിന് ശേഷം അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരു താരങ്ങളും ഇത് നിഷേധിക്കുകയാണ് ചെയ്തത്. തങ്ങള്‍ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വെളിപ്പെടുത്തി. പുതിയ ചിത്രം സാഹോ റിലീസിനൊരുങ്ങുമ്പോള്‍ പ്രഭാസിന്റെ വിവാഹ വാര്‍ത്തകളും ഇരുവരേയും കുറിച്ചുള്ള ഗോസിപ്പുകളും വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. അനുഷ്‌കയ്ക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല