സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 40 പേര് മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി എജന്‍സി. കുടിയേറ്റക്കാരണ് അപകടത്തിന്‍പെട്ടതെന്നും നിരവധിപേരെ രക്ഷപ്പെടുത്തിയതായും അഭയാര്‍ത്ഥി എജന്‍സി വക്താവ് ചാര്‍ലി യാക്സി അറിയിച്ചു.
തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ നഗരമായ ഖോംസിന് സമീപം ഒരു കുട്ടിയുടേതടക്കം അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലിബിയയുടെ തീര സംരക്ഷണ വക്താവ് അയ്യൂബ് ഗാസിം പറഞ്ഞു. കാണാതായവര്‍ക്കായി തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും രക്ഷപ്പെട്ടവരില്‍ ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നതായും ഗാസിം പറഞ്ഞു.
2011ല്‍ കേണല്‍ ഗദാഫിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ലിബിയയില്‍ നിന്നും, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് യുറോപ്പിലേക്ക് കൂടിയേറാന്‍ ശ്രമിക്കുന്നത്. കുടിയേറാന്‍ ശ്രമിക്കവേ അഭയാര്‍ഥികള്‍ സഞ്ചരിച്ച നിരവധി കപ്പലുകള്‍ മെഡിറ്റേറിയന്‍ കടലില്‍ അപകടത്തില്‍പെടുകയും, ഇതുവഴി ഈ വര്‍ഷം മാത്രം ഇതുവരെ 850ലധികം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
കുടിയേറ്റം തടയാനായി യുറോപ്യന്‍ യുണിയന്റെ കോസ്റ്റ്ഗാര്‍ഡും ലിബിയന്‍ സേനയും സംയുക്തമായി രംഗത്തുണ്ട്. പിടിയിലാവുന്നവരെ തടവിലാക്കുകയാണ് സേന. ട്രിപ്പോളിയിലും പരിസരത്തുമുള്ള തടങ്കല്‍ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ തടവിലാക്കപ്പെട്ടത്.
കഴിഞ്ഞ മാസം ഒരു തടങ്കല്‍ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 44 പേര് കൊല്ലപ്പെടുകയും 130 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ സപ്പോര്‍ട്ട് മിഷന് റിപ്പാര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല