സ്വന്തം ലേഖകന്‍: ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി ഫ്‌ലോറിഡ. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള കൊടുങ്കാറ്റ് നാളെ തീരത്തെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിലെ 2,500 അംഗങ്ങളെ ദുരന്തം നേരിടാന്‍ നിയോഗിച്ചതായി ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു. വേണ്ടിവന്നാല്‍ രംഗത്തിറങ്ങാന്‍ മറ്റൊരു 1,500 അംഗങ്ങളെയും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.
യുഎസിലെ ഫ്‌ളോറിഡ സംസ്ഥാനത്തിനു പുറമേ, കരീബിയന്‍ രാജ്യമായ ബഹാമാസിലും ഡോറിയന്‍ ദുരന്തം വിതയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ബഹാമാസിലെ ടൂറിസ്റ്റുകള്‍ വിമാനത്താവളം അടയ്ക്കുന്നതിനു മുന്പു രക്ഷപ്പെടാനുള്ള തത്രപ്പാടിലാണെന്നാണു റിപ്പോര്‍ട്ടുകള്‍.
ഫ്‌ളോറിഡ തീരത്തെ വെള്ളത്തിനു ചൂടു കൂടുതലായതിനാല്‍ ഡോറിയന്‍ കരയോട് അടുക്കുന്തോറും കൂടുതല്‍ ശക്തിപ്രാപിക്കും. 3045 സെന്റിമീറ്റര്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ലക്ഷക്കണക്കിനു പേര്‍ ദുരന്തം നേരിടുമെന്നാണ് അനുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല