സ്വന്തം ലേഖകൻ: ഇന്ത്യയും പാകിസ്താനും തമ്മില്‍ 2025ല്‍ ആണവ യുദ്ധം നടന്നാല്‍ കൂട്ടക്കുരുതി ആയിരിക്കും നടക്കുക എന്ന് വ്യക്തമാക്കി യു.എസ് ഗവേഷകര്‍ നടത്തിയ പഠനം. 10 കോടിയിലധികം മനുഷ്യര്‍ ഉടനടി മരിച്ചുവീഴുമെന്നാണ് പഠനത്തിലെ കണക്കുകള്‍ പറയുന്നത്.
അമേരിക്കയില്‍ നിന്നുള്ള പത്ത് ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ നടത്തുന്ന വാക്‌പോര് ആണവയുദ്ധത്തില്‍ അവസാനിച്ചേക്കും എന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് ശേഷമാണ് പഠനം നടത്തിയത്.
ആണയ ആയുധം ആദ്യം ഉപയോഗിക്കില്ല എന്ന നയമാണ് ഇന്ത്യ തുടര്‍ന്ന് വരുന്നത്. എന്നാല്‍ ഇതില്‍ മാറ്റമുണ്ടായേക്കാം എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ആണവയുദ്ധം നടന്നാല്‍ ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെ നാശമുണ്ടാകുന്ന ഒന്നായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സയന്‍സ് അഡ്വാന്‍സസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല