കാമുകിയാണെന്നു കരുതി യുവാവ് യുവതിയെ ഒരേ സ്ഥലത്തു രണ്ടു തവണ മാനഭംഗം ചെയ്തു. ഒ നിലെ ഹഗ്ഗിന്‍സ് (20) ആണ് മൂന്നു മാസത്തിനിടെ യുവതിയുടെ രണ്ടു തവണ മാനഭംഗപ്പെടുത്തിയത്. രണ്ടാം തവണ ആക്രമിക്കപ്പെട്ടപ്പോള്‍ യുവാവിനെ തിരിച്ചറിഞ്ഞ യുവതി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. ഇരുപത്തിരണ്ടുകാരിയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നു അഭിഭാഷകന്‍ പറഞ്ഞു. ചെറിയ തോതില്‍ മാനസിക രോഗമുള്ള വ്യക്തിയാണു ഒ നിലെ. ഇതേത്തുടര്‍ന്നു സൈക്യാട്രിക് പരിശോധനയ്ക്കു ഇയാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനു ശേഷം ഇയാളുടെ ശിക്ഷ വിധിക്കും. തെക്കന്‍ ലണ്ടനിലെ സ്റ്റോക്ക്‌വെല്ലിലാണ് ഇയാള്‍ താമസിക്കുന്നത്. ലൈംഗീകാക്രമണം ഇയാള്‍ നിഷേധിച്ചു. രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണു വിധി പറയാന്‍ കേസ് മാറ്റിയത്.
2010 ഏപ്രിലാണ് ആദ്യം യുവതിയെ ഇയാള്‍ ആക്രമിച്ചത്. സ്റ്റോക്ക് വെല്ലിലുള്ള ബന്ധുക്കളെ കണ്ടശേഷം അര്‍ധരാത്രിയോടെ മടങ്ങുകയായിരുന്നു യുവതി. നടപ്പാതയില്‍ വച്ചു ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. മൂന്നു മാസത്തിനു ശേഷം ജുലൈയില്‍ ഒരു മണിയോടെ ഇതേ വഴിയിലൂടെ നടന്നു പോകുകയായിരുന്നു പെണ്‍കുട്ടി ഹഗ്ഗിന്‍ നില്‍ക്കുന്നതു കണ്ടു. ഇയാളെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഹഗ്ഗിന്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചു കുട്ടികളുടെ കളിസ്ഥലത്തു കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
ആദ്യ സംഭവം പെണ്‍കുട്ടി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രണ്ടാമതും ഇതാവര്‍ത്തിച്ചപ്പോള്‍ ഇരുസംഭവങ്ങളും പൊലീസില്‍ അറിയിച്ചു. തുടര്‍ന്നു ഇയാളുടെ രേഖാചിത്രം തയാറാക്കി പ്രതിയെ പിടികൂടുകയായിരുന്നു. ഒക്‌റ്റോബറില്‍ ഇയാളെ പൊലീസ് പിടികൂടി. ഇയാളുടെ വീടില്‍ നടത്തിയ പരിശോധയില്‍ ഉപയോഗിക്കാത്ത നൂറിലധികം കോണ്ടം കണ്ടെത്തി. ഹഗ്ഗിന് കാമുകി ഇല്ലായിരുന്നുവെന്നു പൊലീസ്. അയാളുടെ ആദ്യ ലൈംഗിക ബന്ധം മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയുമായിട്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് ഹഗ്ഗിന്‍ അടിമയായിരുന്നു. ആദ്യ സംഭവം പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല