സ്വന്തം ലേഖകൻ: കാമസൂത്ര വെബ് സീരിസായി നിര്‍മ്മിക്കുന്നു എന്ന് റിപ്പോര്‍ട്ട് പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസാണ് പരമ്പരയ്ക്ക് പിന്നില്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എഎല്‍ടി-ബാലാജി വഴിയായിരിക്കും ഇതിന്റെ പ്രക്ഷേപണം എന്നാണ് സൂചന.
എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഈ സീരിസില്‍ സണ്ണിലിയോണ്‍ മുഖ്യ കഥാപാത്രം ആകുമെന്ന വാര്‍ത്തയാണ്. ഇത് സംബന്ധിച്ച് എക്ത കപൂര്‍ സണ്ണിയുമായി സംസാരിച്ച് ധാരണയില്‍ എത്തിയെന്നാണ് വിവരം. നേരത്തെ ബാലാജി നിര്‍മ്മിച്ച 2014 ലെ രാഗിണി എംഎംഎസ് 2 വില്‍ സണ്ണിയായിരുന്നു നായിക.
വാത്സ്യയനന്‍ എഴുതിയ പൗരണിക ഭാരതത്തിലെ ഗ്രന്ഥം കാമസൂത്ര അധികരിച്ച് ഇതിനകം അനേകം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിന് മുന്‍പ് സണ്ണി ലിയോണിന്റെ ജീവിതം തന്നെ വെബ് സീരിസായി എത്തിയിട്ടുണ്ട്. കരണ്‍ജിത്ത് കപൂര്‍- അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്നായിരുന്നു സീ5 പ്രക്ഷേപണം ചെയ്ത സീരിസിന്റെ പേര്.
2011 ല്‍ ബിഗ്ബോസില്‍ അതിഥിയായി എത്തിയ സണ്ണിലിയോണ്‍ 2012 ല്‍ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. ഇപ്പോള്‍ തമിഴ് ചിത്രമായ വീരമ്മദേവിയില് അഭിനയിക്കുകയാണ് സണ്ണി ലിയോണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല