1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2019

സ്വന്തം ലേഖകൻ: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍. ജര്‍മന്‍ പോലീസാണ് 57കാരനായ അലൈന്‍ റോബര്‍ട്ടിനെ അറസ്റ്റ് ചെയ്തത്.

ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അരമണിക്കൂര്‍ കൊണ്ടാണ് അലൈന്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയായിരുന്നു കയറ്റം. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഇതാദ്യമായല്ല അലൈന്‍ ഇത്തരത്തില്‍ വമ്പന്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നത്. 1994 മുതല്‍ ഇത്തരം അഭ്യാസങ്ങള്‍ നടത്താറുണ്ട്. ദുബായിലെ ബൂര്‍ജ് ഖലീഫ, പാരീസിലെ ഈഫല്‍ ടവര്‍ തുടങ്ങിയവ ഇത്തരത്തില്‍ അലൈന്‍ കയറിയ കെട്ടിടങ്ങളാണ്.

ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ് കോങ് നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ ഒന്നില്‍ ഓഗസ്റ്റില്‍ അലൈന്‍ പിടിച്ചു കയറുകയും സമാധാനത്തിന്റെ ബാനര്‍ നിവര്‍ത്തുകയും ചെയ്തിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.