1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: സെര്‍ച്ച് എഞ്ചിനില്‍ ‘ഭിക്ഷക്കാരന്‍’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ പോപ്പ് അപ്പ് ചെയ്യും. ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. . എന്നാല്‍ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന്‍ അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന്‍ ഖാന്‍ താരമായത്.

എന്നല്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ തലതിരിഞ്ഞ അല്‍ഗോരിതം കാരണമാണ് ഇത്തരം ഫലങ്ങള്‍ ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗൂഗിളിന്റെ സങ്കീര്‍ണ്ണമായ അല്‍ഗോരിത്തിന്റെ ഇരയായിത്തീര്‍ന്നിരുന്നു. ‘ഇഡിയറ്റ്’ എന്ന വാക്ക് തേടുമ്പോള്‍ ലഭിച്ചിരുന്നത് ട്രംപിന്റെ ചിത്രങ്ങളായിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.